കൊച്ചി : അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചുവെന്ന് ചുണ്ടിക്കാട്ടി നടന്‍ വിനായകനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. കഴിഞ...
കൊച്ചി : അന്തരിച്ച നേതാക്കളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അപമാനിച്ചുവെന്ന് ചുണ്ടിക്കാട്ടി നടന്‍ വിനായകനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.
കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവരുടെ പേരുകള്‍ കുറിച്ചു കൊണ്ടായിരുന്നു മോശപ്പെട്ട ഭാഷയില്‍ വിനായകന്‍ ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റ് സിജോ ജോസഫ് ആണ് നടനെതിരെ പരാതി നല്‍കിയത്. ഡി ജി പിക്കും എറണാകുളം നോര്‍ത്ത് പോലീസിനുമാണ് പരാതി നല്‍കിയിരിക്കുന്നത്.
Key Words : Complaint, Actor Vinayakan, VS Achuthanandan
COMMENTS