ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെ അഞ്ചാംക്ലാസുകാര്‍ പഠി...
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കഴിഞ്ഞ ആദ്യ ഇന്ത്യക്കാരന്‍ ശുഭാംശു ശുക്ലയെക്കുറിച്ച് എന്‍സിഇആര്‍ടി സിലബസിലെ അഞ്ചാംക്ലാസുകാര്‍ പഠിക്കും. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയെക്കുറിച്ച് അദ്ദേഹം പറഞ്ഞതും പഠിക്കും. പരിസ്ഥിതിപഠന പുസ്തകത്തിലെ, ''ഭൂമി, നാം പങ്കിടുന്ന വീട്'' എന്ന അധ്യായത്തിലാണ് ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.
ബഹിരാകാശത്ത് നിന്ന് ഭൂമിയെ കണ്ടതിന്റെ അനുഭവം വിവരിക്കുമ്പോൾ ശുഭാങ്‌ഷു ശുക്ല പറഞ്ഞു, 'അതിർത്തികളില്ല. സംസ്ഥാനങ്ങളില്ല. രാജ്യങ്ങളില്ല. നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്, ഭൂമി നമ്മുടെ ഒരു വീടാണ്.' പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സംസാരിക്കവെയാണ് ശുക്ല ഈ വാക്കുകൾ പറഞ്ഞത്.
ജൂലൈ 15 ന് ശുഭാങ്‌ഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ ദൗത്യം പൂർത്തിയാക്കി.
Key Words : Shubhamshu Shukla ,NCERT Syllabus
COMMENTS