തിരുവനന്തപുരം : കീം റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ ...
തിരുവനന്തപുരം : കീം റിസള്‍ട്ട് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് റാങ്ക് ലിസ്റ്റ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയ ബുദ്ധിശൂന്യമായ നടപടിയിലൂടെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി സര്‍ക്കാര്‍ അവതാളത്തില്‍ ആക്കിയിരിക്കുകയാണെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ ബുദ്ധിശൂന്യമായ പ്രവര്‍ത്തികള്‍ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുകയാണെന്നും ഇതോടെ സംസ്ഥാനത്തെ എന്‍ജിനീയറിങ് പ്രവേശനം വഴിമുട്ടിയെന്നും അദ്ദേഹം ആരോപിച്ചു.
ഉന്നത വിദ്യാഭ്യാസ മേഖലയിലാകെ പ്രശ്‌നമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. കീമുമായി ബന്ധപ്പെട്ട് പരിഷ്‌കാരം നടത്തുമ്പോള്‍ നല്ല ആലോചന വേണ്ടേയെന്നും വിഷയം കൈകാര്യം ചെയ്ത രീതി മോശമായിപ്പോയിയെന്നും ഇതിന്റെ ദുരിതം അനുഭവിക്കുന്നത് വിദ്യാര്‍ത്ഥികളല്ലേയെന്നും തീരുമാനം വൈകിപ്പിച്ച് ആശങ്കയുണ്ടാക്കിയത് സര്‍ക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ക്യാംപസുകളില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഗവര്‍ണറെ നേരിടുന്ന രീതി ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. സ്‌കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനം ജനാധിപത്യ വിരുദ്ധമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Key Words: Ramesh Chennithala, KEEM Exam
COMMENTS