തിരുവനന്തപുരം : വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്ന് ചിന്ത ജെറോം. സുരേഷ് ...
തിരുവനന്തപുരം : വിഎസിനെതിരായ ക്യാപിറ്റൽ പണിഷ്മെൻ്റ് പരാമർശവുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയുമെന്ന് ചിന്ത ജെറോം. സുരേഷ് കുറുപ്പിന്റെ ആരോപണങ്ങൾക്ക് പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിന്ത ജെറോം മാധ്യമങ്ങളോട് പ്രതികരിച്ചു.
ആലപ്പുഴ സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മൻ്റ് എന്നൊരു വാക്ക് ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത ജെറോം പറഞ്ഞു. ഒരിടവേളയ്ക്കു ശേഷമാണ് സംസ്ഥാന സിപിഎമ്മിൽ വീണ്ടും ക്യാപിറ്റൽ പണിഷ്മെൻറ് വിവാദം കത്തുന്നത്.
ഒരു കൊച്ചു പെൺകുട്ടിയുടെ ക്യാപിറ്റൽ പണിഷ്മെൻറ് പരാമർശത്തെ തുടർന്നാണ് ആലപ്പുഴ സമ്മേളനത്തിൽ നിന്ന് വിഎസ് അച്യുതാനന്ദൻ ഇറങ്ങിപ്പോയതെന്ന് മുതിർന്ന് സിപിഎം നേതാവ് സുരേഷ് കുറുപ്പ് വെളിപ്പെടുത്തിയതാണ് പുതിയ വിവാദം.
വിഎസിന്റെ വിയോഗശേഷം ക്യാപിറ്റൽ പണിഷ്മെന്റ് പരാമർശം എടുത്തിട്ട പിരപ്പൻകോട് മുരളിയെ പല്ലും നഖവുമുപയോഗിച്ച് സിപിഎം നേതൃത്വം നേരിടുന്നതിനിടെയാണ് പുതിയ തുറന്നുപറച്ചിൽ.
ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചുപെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്മെൻറ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാനാകാതെ വിഎസ് അച്യുതാനന്ദൻ വേദിവിട്ടു. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ ഒന്നും മിണ്ടാതെ ആരേയും നോക്കാതെ വിഎസ് വീട്ടിലേക്ക് പോവുകയായിരുന്നുവെന്നാണ് സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്.
Key Words: Capital Punishment Controversy, VS Achithanandan, Chintha Jerome
COMMENTS