Building collapsed at Kottayam medical college
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുമുണ്ട്. ആരുടെയും നില ഗുരുതരമല്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാര്‍ഡ് കെട്ടിടമാണ് ഇന്നു രാവിലെ 11 മണിയോടെ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീണത്.
കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിയിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകര്‍ന്നുവീണത്. അതേസമയം ഇടിഞ്ഞുവീണത് ഉപയോഗശൂന്യമായ കെട്ടിടമാണെന്നും രോഗികളുടെ കൂട്ടിരുപ്പുകാര്‍ അവിടേക്ക് പോയതിനാലാണ് അപകടത്തില്‍ പെട്ടതെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
അടച്ചിട്ട കെട്ടിടത്തിന്റെ ശുചി മുറിയുടെ ഭാഗമാണ് തകര്‍ന്നതെന്നും പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
Keywords: Kottayam medical college, Building collapsed
COMMENTS