The British fighter jet F-35B, which had been stranded at Thiruvananthapuram airport for days, has been towed and moved to the hangar
തിരുവനന്തപുരം : ദിവസങ്ങളായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി കെട്ടിവലിച്ച് ഹാങ്ങറിലേക്ക് മാറ്റി.
വിമാനത്തിൻ്റെ അറ്റകുറ്റപ്പണികൾക്കായി ബ്രിട്ടനിൽ നിന്ന് വിദഗ്ധർ എത്തി. ഉപകരണങ്ങളും വിദഗ്ധരുമായി എത്തിയ ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് 400 തിരികെപോയി.
വെയിലും മഴയും കൊണ്ട് പുറത്ത് കിടന്നിരുന്ന വിമാനം എയർ ഇന്ത്യയുടെ ഹാങ്ങറിലേക്കാണ് മാറ്റിയത്.
17 പേരുടെ ബ്രിട്ടീഷ് സംഘമാണ് എത്തിയിരിക്കുന്നത്. ഇന്ത്യയുമായി സംയുക്ത നാവിക അഭ്യാസം കഴിഞ്ഞ് മടങ്ങിയ ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന വിമാനം ഇന്ധനം തീർന്നതിനെ തുടർന്നാണ് തിരുവനന്തപുരത്ത് അടിയന്തര ലാൻഡിങ് നടത്തിയത്.
ലാൻഡിങ് വേളയിൽ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായി എന്നാണ് ബ്രിട്ടൻ പറയുന്നത്.
അമേരിക്കൻ കമ്പനിയായ ലോക് ഹീഡ് മാർട്ടിൻ നിർമ്മിച്ച ഈ വിമാനം ശത്രുക്കളുടെ കണ്ണിൽ പെടാതെ പറക്കാൻ കഴിയുന്ന സ്‌റ്റെൽത് സാങ്കേതികവിദ്യ ഉള്ളതാണ്.
Summary: The British fighter jet F-35B, which had been stranded at Thiruvananthapuram airport for days, has been towed and moved to the hangar.
COMMENTS