തൃശ്ശൂര്‍ : കൈപ്പമംഗലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച 18 കാരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പിലൂടെ വീഡിയോ...
തൃശ്ശൂര്‍ : കൈപ്പമംഗലത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച 18 കാരി ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ആണ്‍സുഹൃത്തിനെ വാട്‌സ്ആപ്പിലൂടെ വീഡിയോ കോള്‍ ചെയ്ത് അറിയിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയാണ് മരിച്ചത്. ഈ മാസം 25നായിരുന്നു ആത്മഹത്യാശ്രമം. ചികിത്സയിലിരിക്കെ ഇന്നാണ് പെണ്‍കുട്ടി മരിച്ചത്.
നല്ല സൗഹൃദത്തിലായിരുന്ന യുവാവ് ഫോണെടുക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി മാനസിക സംഘര്‍ഷത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. വീഡിയോ കണ്ട് ഭയന്ന സുഹൃത്ത് ഉടന്‍ യുവതിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ വിവരം അറിയിക്കുകയായിരുന്നു.
വീട്ടുകാരെത്തി മുറി തുറന്നപ്പോള്‍ കഴുത്തില്‍ കുടുക്കിട്ട് തൂങ്ങിനില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. ഉടനെ താഴെ ഇറക്കി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഉടന്‍ വെന്റിലേറ്ററില്‍ ആക്കുകയും ചെയ്തിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.
Key Words: Suicide, Death
COMMENTS