Director Chandra Barot passed away
മുംബൈ: ബോളിവുഡ് സംവിധായകന്‍ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബാന്ദ്രയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളുകളായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അമിതാഭ് ബച്ചന്‍ നായകനായ ക്ലാസിക് ചിത്രം ഡോണിന്റെ സംവിധായകനാണ് ചന്ദ്ര ബരോട്ട്.
നടനും സംവിധായകനുമായ മനോജ് കുമാറിന്റെ കൂടെ സഹസംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ ബരോട്ട് 1978 ല്‍ ഡോണ്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. ആശ്രിതാ, ഹം ബജ ബജാ ദേംഗേ, പ്യാര്‍ ബാരാ ദില്‍ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Keywords: Chandra Barot, Don director, Passed away
COMMENTS