കോട്ടയം: സർക്കാരിനും മന്ത്രിമാർക്കുമെതിരെ ആരോപണങ്ങളുമായി കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ. സ്ഥലത്തുണ്ട...
കോട്ടയം: സർക്കാരിനും മന്ത്രിമാർക്കുമെതിരെ ആരോപണങ്ങളുമായി കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതൻ. സ്ഥലത്തുണ്ടായിരുന്നിട്ടും മന്ത്രിമാർ ആരും തന്നെ വന്ന് കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യ മന്ത്രിയോ കളക്ടറോ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് ഭർത്താവ് വിശ്രുതൻ ഉന്നയിക്കുന്നത്.
ബിന്ദുവിനെ കാണാനില്ലെന്ന് അപ്പോൾ തന്നെ പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം കേട്ടില്ലെന്ന് ഭർത്താവ് ആരോപിക്കുന്നു.
സാമ്പത്തിക സഹായത്തെ സംബന്ധിച്ച കാര്യത്തിൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജീവൻ പോകുമ്പോൾ സർക്കാർ കൂടെ നിൽക്കണം. സർക്കാർ തലത്തിൽ നിന്ന് രേഖാമൂലം ഒന്നും അറിയിച്ചിട്ടില്ല. രണ്ട് ദിവസം കഴിയുമ്പോൾ ഇതെല്ലാം തേച്ച് മാച്ച് കളയരുതെന്നും വിശ്രുതൻ പറഞ്ഞു.
Key Words: Kottayam Medical Collage Tragedy, Victim Bindhu
COMMENTS