Bhaskara Karanavar murder case
തിരുവനന്തപുരം: ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയാകുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ജനുവരിയിലിറങ്ങിയ മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ്. കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഷെറിന്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പരോളിലാണ്.
2009 നവംബറിലാണ് ഷെറിന്‍ കേസില്‍ റിമാന്‍ഡിലായത്. ഷെറിന്‍ ഉള്‍പ്പടെ 11 തടവുകാര്‍ക്കാണ് ഗവര്‍ണര്‍ വിടുതല്‍ അനുമതി നല്‍കിയിരിക്കുന്നത്. അതേസമയം നേരത്തെ സര്‍ക്കാരിന്റെ ഈ തീരുമാനം വന്‍ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് സര്‍ക്കാര്‍ തീരുമാനം മരവിപ്പിക്കുകയും പിന്നീട് വിവാദങ്ങളെല്ലാം കെട്ടടങ്ങിയ ശേഷം ഗവര്‍ണര്‍ക്ക് അയയ്ക്കുകയുമായിരുന്നു.
Keywords: Bhaskara Karanavar murder case, Sherin, Jail, Release
COMMENTS