Bharat Bandh tomorrow
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപകമായി പണിമുടക്ക്. പത്ത് തൊഴിലാളി യൂണിയനുകളാണ് ബുധനാഴ്ച അഖിലേന്ത്യാ വ്യാപകമായി പ്രതിഷേധിക്കുന്നത്. ഏതാണ്ട് 25 കോടിയോളം തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം സംഘപരിവാര്‍ സംഘടനയായ ബി.എം.എസ് പണിമുടക്കില്‍ പങ്കെടുക്കില്ല. യൂണിയനുകള്‍ മുന്നോട്ടുവച്ച 17 നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
കര്‍ഷകര്‍, ബാങ്ക്, കല്‍ക്കരി ഖനനം, പോസ്റ്റല്‍ സര്‍വീസ്, ഫാക്ടറികള്‍, പൊതുഗതാഗതം എന്നീ മേഖലകളിലുള്ള തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും. കേരളത്തില്‍ കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ്, ബാങ്ക്, പോസ്റ്റല്‍ സര്‍വീസ് എന്നിവയെ പണിമുടക്ക് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
Keywords: Bharat Bandh, Tomorrow, 25 crore workers, BMS
COMMENTS