പത്തനംതിട്ട: ആറന്‍മുള വള്ളസദ്യ ദേവസ്വം ബോര്‍ഡ് വാണിജ്യവല്‍ക്കരിക്കുന്നുവെന്ന് ആരോപണം. ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ആചാര ലംഘനം എന്ന് കാട്ടി ...
പത്തനംതിട്ട: ആറന്‍മുള വള്ളസദ്യ ദേവസ്വം ബോര്‍ഡ് വാണിജ്യവല്‍ക്കരിക്കുന്നുവെന്ന് ആരോപണം. ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നല്‍കി.
എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് കത്ത്. പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്.
എന്നാല്‍ കൂടിയാലോചന നടന്നു എന്നും വള്ള സദ്യ ഏറ്റെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
Key Words: Aranmula Vallasadya, Devaswom Board
COMMENTS