തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. തമ്പാനൂർ സ്റ്റേഷനിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തമ...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് വീണ്ടും ബോംബ് ഭീഷണി. തമ്പാനൂർ സ്റ്റേഷനിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തമിഴ്നാട് രാഷ്ട്രീയം പറഞ്ഞുളള ഭീഷണി സന്ദേശമാണ് ഇത്തവണ വന്നത്. തമ്പാനൂർ പൊലീസ് ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചിട്ടുണ്ട്.
ക്ലിഫ് ഹൗസില്‍ പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്. അടുത്തിടെ സംസ്ഥാനത്ത് പല സ്ഥലങ്ങളിലും ബോംബ് ഭീഷണി അടങ്ങിയ സന്ദേശം എത്തിയിരുന്നു. അടുത്തിടെ ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നത്.
Key Words: Bomb Threat, Cliff House
COMMENTS