AMMA election 2025
കൊച്ചി: താരസംഘടന അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നും മോഹന്‍ലാല്‍ മാറുന്നു. ഇതേതുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വരുന്നു. ജഗദീഷ്, ശ്വേതാ മേനോന്‍ എന്നിവര്‍ മത്സരരംഗത്തുണ്ട്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാബബുരാജും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രവീന്ദ്രനും മത്സരിക്കുന്നുണ്ട്. ജഗദീഷും ശ്വേതാ മേനോനും ബാബുരാജും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ജഗദീഷ് താരങ്ങളില്‍ നിന്ന് പിന്തുണ തേടിയതായും വിവരമുണ്ട്. വ്യാഴാഴ്ച വൈകിട്ടോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കും.
അതേസമയം മോഹന്‍ ലാല്‍ തന്നെ മത്സരം ഒഴിവാക്കിക്കൊണ്ട് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അദ്ദേഹം പിന്മാറിയതോടെയാണ് തിരഞ്ഞെടുപ്പ് വന്നത്.
Keywords: AMMA, Election, Jagadish, Swetha
COMMENTS