ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമായത് എയര്‍ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതിനാലാണെന്ന് റിപ്പോര...
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിനു കാരണമായത് എയര്‍ ഇന്ത്യ വിമാനത്തിന്റെ രണ്ട് എഞ്ചിനുകളുടേയും പ്രവര്‍ത്തനം നിലച്ചതിനാലാണെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ നടത്തിയ ഫ്‌ലൈറ്റ് സിമുലേറ്റഡ് പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ ഇന്ത്യയിലെ പൈലറ്റുമാരെ ഉപയോഗിച്ച് നടത്തിയ ഫ്‌ലൈറ്റ് സിമുലേറ്ററില്‍ ലാന്‍ഡിങ് ഗിയര്‍, ചിറകുകളുടെ ഫ്‌ളാപ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം പുനരാവിഷ്‌കരിച്ചാണ് പരീക്ഷണം നടത്തിയത്.
സാധ്യമായ സാഹചര്യങ്ങള്‍ എല്ലാം പരിശോധിക്കാനാണ് ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നതെന്നാണ് എയര്‍ ഇന്ത്യ അധികൃതരുടെ വിശദീകരണം. എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി)യും ഔദ്യോഗിക അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, രണ്ട് എന്‍ജിനുകളും ഒരേസമയം എങ്ങനെ തകരാറിലായി എന്നത് സംബന്ധിച്ച് ഇപ്പോഴും അജ്ഞത തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടെത്തിയ രണ്ട് ഫ്‌ലൈറ്റ് ഡേറ്റാ റെക്കോര്‍ഡറുകളില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിലെ ഇരട്ട എന്‍ജിനുകളില്‍ സംഭവിച്ച തകരാറിനെ കുറിച്ച് എയര്‍ ഇന്ത്യ കൂടുതല്‍ പഠനങ്ങള്‍ നടത്തിവരികയാണ്. ലഭിച്ച ഡേറ്റ വിശകലനം നടത്തിവരികയാണെന്നും അധികൃതര്‍ പറയുന്നു. അതേസമയം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ പൈലറ്റ് ചക്രങ്ങള്‍ അകത്തേക്ക് വലിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. നേരത്തെ ചക്രങ്ങള്‍ അകത്തേക്ക് വലിക്കുന്നതില്‍ താമസം നേരിട്ടതായി വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
വിമാനങ്ങളുടെ എന്‍ജിനുകളുടെ പ്രവര്‍ത്തനം കമ്പ്യൂട്ടര്‍ നിയന്ത്രിതമാണെന്നും ഫുള്‍ അതോറിറ്റി ഡിജിറ്റല്‍ എന്‍ജിന്‍ കണ്‍ട്രോള്‍ (എഫ്എഡിഇസി) എന്ന ഒരു സംവിധാനം ഉപയോഗിച്ചാണ് വിമാനം പ്രവര്‍ത്തിക്കുന്നതെന്നുമാണ് വിദഗ്ധര്‍ പറയുന്നത്.
Key Words: Air India Disaster, Air India
COMMENTS