വാഷിംഗ്ടണ്‍ : പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാ...
വാഷിംഗ്ടണ്‍ : പാക് സൈനിക മേധാവി അസിം മുനീര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാക് വ്യോമസേന മേധാവിയും അമേരിക്കയില്‍. പ്രതിരോധ മേഖലയില്‍ അമേരിക്കയുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് പാക് വ്യോമസേന മേധാവി സഹീര്‍ അഹമ്മദ് ബാബര്‍ സിദ്ദു വാഷിങ്ടണിലെത്തിയത്. ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുമായി ഇദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഒരു ദശാബ്ദത്തിലേറെയായി സേവനമനുഷ്ഠിക്കുന്ന പാകിസ്ഥാന്‍ വ്യോമസേന (പിഎഎഫ്) മേധാവിയുടെ ആദ്യ സന്ദര്‍ശനമാണിത്. പാകിസ്ഥാനും യുഎസും തമ്മിലുള്ള സൈനിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ സൂചനയാണിത്.
പാക്-യുഎസ് പ്രതിരോധ പങ്കാളിത്തത്തിലെ ഒരു തന്ത്രപരമായ നാഴികക്കല്ലാണ് ഈ ഉന്നതതല സന്ദര്‍ശനമെന്ന് ബുധനാഴ്ച പിഎഎഫ് പ്രസ്താവനയില്‍ പറഞ്ഞു. പ്രധാന പ്രാദേശിക, ആഗോള സുരക്ഷാ പ്രശ്‌നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിലും സ്ഥാപനപരമായ ബന്ധം കെട്ടിപ്പടുക്കുന്നതിലും ഈ സന്ദര്‍ശനം നിര്‍ണായക പങ്ക് വഹിക്കും. രാജ്യത്തെ ഉന്നത സൈനിക, രാഷ്ട്രീയ നേതൃത്വവുമായി സിദ്ദു നിരവധി സുപ്രധാന കൂടിക്കാഴ്ചകള്‍ നടത്തി' പ്രസ്താവനയില്‍ പറയുന്നു.
അന്താരാഷ്ട്ര കാര്യങ്ങള്‍ക്കായുള്ള യുഎസ് വ്യോമസേന സെക്രട്ടറി കെല്ലി എല്‍ സെയ്‌ബോള്‍ട്ടിനെയും വ്യോമസേനാ മേധാവി ജനറല്‍ ഡേവിഡ് ഡബ്ല്യു എലോണിനെയും അടക്കമാണ് പാക് വ്യോമസേന മേധാവി കണ്ടത്.
Key Words: Pakistan Army Chief Azim Munir, Pakistan Air Force Chief , USA
COMMENTS