Actress Minu Muneer arrested
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസില്‍ നടി മീനു മുനീര്‍ അറസ്റ്റില്‍. നടന്‍ ബാലചന്ദ്രമേനോന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
കൊച്ചി ഇന്‍ഫോപാര്‍ക്ക് സൈബര്‍ പൊലീസാണ് നടിയെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചത്. രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് നടിക്ക് ജാമ്യം നല്‍കിയിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് മീനു മുനീര്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
എന്നാല്‍ പരാതിക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കേസിലെ നടപടികള്‍ കോടതി അവസാനിപ്പിച്ചിരുന്നു. നേരത്തെ നടന്‍ ജയസൂര്യ ഉള്‍പ്പടെ ഏഴു നടന്മാര്‍ക്കെതിരെ മീനു മുനീര്‍ ആരോപണം ഉന്നയിച്ചിരുന്നു.
Keywords: Minu Muneer, Balachandra Menon, Arrest, POlice, Court
COMMENTS