Actress Khushbu appointed as Tamil Nadu BJP vice president
ചെന്നൈ: തമിഴ്‌നാട് ബി.ജെ.പി വൈസ് പ്രസിഡന്റായി നിയമിതയായി നടി ഖുശ്ബു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന ഖുശ്ബു അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചിരുന്നു.
ഇതോടെയാണ് നൈനാര്‍ നാഗേന്ദ്രന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പുന:സംഘടനയില്‍ ഖുശ്ബുവിന് പ്രധാനപ്പെട്ട പദവി നല്‍കാന്‍ തീരുമാനമായത്.
സിനിമയില്‍ നിന്നും ഡി.എം.കെയിലൂടെ രാഷ്ട്രീയരംഗത്തെത്തിയ ഖുശ്ബു പിന്നീട് കോണ്‍ഗ്രസിലെത്തുകയും 2020 ല്‍ ബി.ജെ.പിയിലെത്തുകയുമായിരുന്നു. അതേസമയം ഖുശ്ബു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയും ചെയ്തിരുന്നു.
Keywords: Khushbu, BJP vice president, Tamil Nadu, DMK, Congress
COMMENTS