Actor Shine Tom Chacko apologizes to actress Vincy
തൃശൂര്‍: നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍ സിയുമായുണ്ടായിരുന്ന പ്രശ്‌നത്തിന്റെ മഞ്ഞുരുകുന്നു. വിന്‍ സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇരുവരും ഒരേ വേദിയിലെത്തിയിരുന്നു. അവിടെ വച്ചാണ് സംഭവം.
മനപ്പൂര്‍വം അങ്ങനെ ഉദ്ദേശിച്ചല്ല അന്ന് പറഞ്ഞതെന്നു പറഞ്ഞ ഷൈന്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ അഞ്ചു പേര്‍ അഞ്ച് വ്യത്യസ്ത രീതിയിലാണ് എടുക്കുന്നതെന്നും പറഞ്ഞു. അത് പലപ്പോഴും തനിക്ക് മനസ്സിലായിരുന്നില്ലെന്നും താന്‍ പറഞ്ഞത് വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുയെന്നും ഷൈന്‍ വിന്‍ സിയോട് പറഞ്ഞു.
അതേസമയം ഈ വിഷയം ഏറെ വിവാദമായിരുന്നെന്നും ഷൈനിന്റെ ഈ മാറ്റം കാണുമ്പോള്‍ സന്തോഷം തോന്നുന്നുയെന്നും വിന്‍ സി പറഞ്ഞു. എന്നാല്‍ അനാവശ്യമായി ഷൈനിന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴച്ചു എന്നൊരു കുറ്റബോധം തനിക്ക് ഉണ്ടെന്നും നടി പറഞ്ഞു.
Keywords: Shine Tom Chacko, Vincy, Apologize
COMMENTS