Actor Fahadh Faasil about his retirement plan
കൊച്ചി: സിനിമ കഴിഞ്ഞാല്‍ ബാഴ്‌സിലോണയില്‍ ഊബര്‍ ഡ്രൈവറാകാനാണ് തനിക്കേറ്റവുമിഷ്ടമെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. സിനിമയില്‍ ആളുകള്‍ക്ക് തന്നെ മടുത്തു കഴിയുമ്പോള്‍ താനതു ചെയ്യുമെന്നും താരം വ്യക്തമാക്കി.
ആളുകളെ യാത്ര കൊണ്ടുപോകുന്നതിനേക്കാള്‍ സന്തോഷം തനിക്ക് മറ്റൊന്നിനും ലഭിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരഭിമുഖത്തിലാണ് ഫഹദ് തന്റെ ഏറ്റവും വലിയ ആഗ്രഹം പറഞ്ഞത്.
ഒരാളുടെ ലക്ഷ്യസ്ഥാനത്തിന് സാക്ഷിയാകുന്നത് മനോഹരമായ കാര്യമാണെന്നും അവസരം കിട്ടുമ്പോഴെല്ലാം താനത് ചെയ്യാറുണ്ടെന്നും ഫഹദ് പറഞ്ഞു.
ഒരു വിരമിക്കല്‍ പദ്ധതിയായി ബാഴ്‌സിലോണയിലേക്ക് താമസം മാറാനും സ്‌പെയ്‌നിലുടനീളം ആളുകളെ കൊണ്ടുപോകാനും ആഗ്രഹമുണ്ടെന്ന് ഭാര്യ നസ്രിയയോട് പറയാറുണ്ടെന്നും അവര്‍ക്കും അതിഷ്ടമാണെന്നും ഫഹദ് പറയുന്നു.
Keywords: Fahadh Faasil, Barcelona, Uber driver
COMMENTS