കൊച്ചി : ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ നടൻ സാഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയ...
കൊച്ചി : ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ നടൻ സാഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഗണപതി, സാഗർ സൂര്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി എന്റർടൈനറാണ് പ്രകമ്പനം.
ആദ്യ ഷെഡ്യൂള്‍ പൂർത്തിയാകാനിരിക്കെയാണ് അപകടം. താരത്തെ പ്രഥമിക ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Key Words: Accident, Shooting, Actor Sagar Surya
COMMENTS