ന്യൂഡല്‍ഹി : ബാലിയില്‍ ഫെറി ബോട്ട് കടലില്‍ മുങ്ങി 2 പേര്‍ മരിച്ചു. 43 പേരെ കാണാതായി. കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ...
ന്യൂഡല്‍ഹി : ബാലിയില്‍ ഫെറി ബോട്ട് കടലില്‍ മുങ്ങി 2 പേര്‍ മരിച്ചു. 43 പേരെ കാണാതായി. കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്ക് 65 പേരുമായി പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷപ്പെടുത്തിയവരില്‍ പലരും അബോധാവസ്ഥയിലാണ്. നിരവധി ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു. കാണാതായവര്‍ക്കായി 9 ബോട്ടുകളിലായാണ് തിരച്ചില്‍ നടത്തുന്നുണ്ട്.
കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്ന് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി അറിയിച്ചു. രണ്ട് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.
കാലഹരണപ്പെട്ട ബോട്ടുകളും സുരക്ഷാ പരിശോധനകളുടെ അപര്യാപ്തതയും കാരണം ബാലിയില്‍ ബോട്ട് അപകടങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ബാലിക്ക് സമീപം ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് ഓസ്ട്രേലിയന്‍ സ്ത്രീ അടുത്തിടെ മരിച്ചിരുന്നു. 2018 ല്‍, ടോബ തടാകത്തില്‍ ഫെറി ബോട്ട് മുങ്ങി നൂറ്റിയമ്പതോളം പേരാണ് മരിച്ചത്.
Key Words: Boat Sinks, Bali
COMMENTS