ഹേഗ് : യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ്‌റ് ഡോണള്‍ഡ് ട്രംപും ഹേഗിലെ നാറ്റോ ഉച്ച കോടിക്കിടെ കൂടിക്കാഴ്ച നട...
ഹേഗ് : യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയും യുഎസ് പ്രസിഡന്റ്‌റ് ഡോണള്‍ഡ് ട്രംപും ഹേഗിലെ നാറ്റോ ഉച്ച കോടിക്കിടെ കൂടിക്കാഴ്ച നടത്തി.
സംഘര്‍ഷം അവസാനിപ്പിക്കാന്‍ വൊളോഡിമിര്‍ സെലെന്‍സ്‌കി ആഗ്രഹിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനുമായി ഇതേ കുറിച്ച് എത്രയും വേഗം സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.
യുക്രെയിന് കൂടുതല്‍ സൈനിക സഹായം നല്‍കുന്നതിനുള്ള സാധ്യതയും ട്രംപ് തള്ളിക്കളഞ്ഞില്ല. റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ യുക്രെയിനെ സഹായിക്കുന്നതിന് 'മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള കൂടുതല്‍ പാട്രിയ്റ്റ് മിസൈലുകള്‍ നല്‍കുന്നത് പരിഗണനയിലാണെന്നും സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന ട്രംപ് പറഞ്ഞു
അതേസമയം, കൂടിക്കാഴ്ചക്കു പിന്നാലെ സമൂഹമാധ്യമത്തിലൂടെ ട്രംപിന് സെലെന്‍സ്‌കി നന്ദി അറിയിച്ചു. പ്രധാന വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്‌തെന്നും യുഎസുമായി ചേര്‍ന്ന് സംയുക്തമായി ഡ്രോണുകള്‍ നിര്‍മിക്കുന്നതിനെ കുറിച്ച് സംസാരിച്ചെന്നും സെലെന്‍സ്‌കി പറഞ്ഞു. കൂടിക്കാഴ്ച അന്‍പതു മിനിറ്റോളം നീണ്ടു.
Key Words: Volodimir Zelensky , Vladimir Putin , Donald Trump
COMMENTS