സൂറത്ത്: യുവമോഡല്‍ അഞ്ജലി വര്‍മോറ മരിച്ച നിലയില്‍. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള മോഡലാണ് 23കാരിയായ അഞ്ജലി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമന...
സൂറത്ത്: യുവമോഡല്‍ അഞ്ജലി വര്‍മോറ മരിച്ച നിലയില്‍. ഗുജറാത്തിലെ സൂറത്തില്‍നിന്നുള്ള മോഡലാണ് 23കാരിയായ അഞ്ജലി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.
അഞ്ജലി മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. പൊലീസ് അഞ്ജലിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Key Words: Young Model Anjali Varmora, Suicide
COMMENTS