ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയി...
ഇടുക്കി : മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.10 അടിയായി. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ പെട്ടെന്ന് ജലനിരപ്പ് ഉയരാനുള്ള സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഇടുക്കിയിലെ മലങ്കര, പാംബ്ല, കല്ലാര്‍കുട്ടി, പൊന്‍മുടി അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന് ജലനിരപ്പ് ക്രമീകരിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് മലമ്പുഴ, വയനാട് ബാണാസുര സാഗര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് രാവിലെ 10 മണിയോടെ തുറന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായിട്ടാണ് ഷട്ടറുകള്‍ തുറന്നത്. കല്‍പ്പാത്തിപ്പുഴയുടെയും, ഭാരതപ്പുഴയുടേയും തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കക്കയം ഡാമില്‍ ജലനിരപ്പ് 2487 അടിയിലെത്തിയതോടെ ഇന്നലെ രാത്രി 7.13ന് 2 ഷട്ടറുകളും 15 സെന്റി മീറ്റര്‍ തുറന്നിരുന്നു.
Key Words: Mullaperiyar Dam, Rain Alert
COMMENTS