കൊച്ചി : പുറങ്കടലിൽ ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സിങ്കപ്പൂർ കപ്പലായ വാൻ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോർട്ട് കൊച്ചി ...
കൊച്ചി : പുറങ്കടലിൽ ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സിങ്കപ്പൂർ കപ്പലായ വാൻ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തത്.
കപ്പലിൻ്റെ ഉടമയെയും കപ്പലിൻ്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കടലിൽ അമിത വേഗതയിൽ സഞ്ചരിച്ചതിന് ബിഎൻഎസ് 282 വകുപ്പ് ചുമത്തി.
വിഷ പദാർത്ഥങ്ങൾ കൈകാര്യം ചെയ്തതിലെ അശ്രദ്ധയുടെ പേരിൽ ബിഎൻഎസ് സെക്ഷൻ 286, കത്തുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിൽ ബിഎൻഎസ് സെക്ഷൻ 287, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിൽ ബിഎൻഎസ് 288 വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കപ്പലിനെ ഉൾക്കടലിൽ കേരളാ തീരത്ത് നിന്ന് സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു.
നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
Key Words: Wan Hai, Ship Fire, Fort Kochi Police, Case
COMMENTS