Vedan's song in university curriculam
കോഴിക്കോട്: റാപ്പര്‍ വേടന്റെ പാട്ട് പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ സിലബസിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാളം റാപ്പ് സംഗീതവുമായുള്ള താരതമ്യ പഠനമാണ് ഇതുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മൈക്കല്‍ ജാക്‌സന്റെ `ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്' എന്ന പാട്ടും വേടന്റെ `ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം സര്‍വകലാശാല ഇതിന് ഓപ്ഷനും നല്‍കിയിട്ടുണ്ട്. അതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഇത് പഠിക്കേണ്ടി വരില്ല.
Keywords: Vedan, Calicut university, Song, Curriculam
COMMENTS