Two Malayalis, 169 Indian nationals, 53 British, seven Portuguese and one Canadian were on board the crashed plane
അഹമ്മദാബാദ്: അഹമ്മദാബാദില്‍ തകര്‍ന്നു വീണ എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ടു മലയാളികള്‍ ഉണ്ടായിരുന്നുവെന്നു സ്ഥിരീകരിച്ചു. ഇവരില്‍ ഒരാള്‍ പത്തനംതിട്ട സ്വദേശിനിയാണ്.
വിമാനത്തില്‍ 242 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരുമാണ്. കൂടാതെ ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനും ഉണ്ടായിരുന്നു.
ദുരന്തത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി 1800 5691 444 എന്ന പ്രത്യേക പാസഞ്ചര്‍ ഹോട്ട്ലൈന്‍ നമ്പര്‍ സജ്ജീകരിച്ചതായി എര്‍ ഇന്ത്യ അറിയിച്ചു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ ഗുരുതര അപകട സൂചകമായ 'മെയ്‌ഡേ' സന്ദേശം നല്‍കിയിരുന്നു.
റേഡിയോ വഴി നല്‍കുന്ന ജീവന് ഭീഷണിയായ അടിയന്തര മുന്നറിയിപ്പാണ് 'മെയ്‌ഡേ' കോള്‍. പറന്നുയര്‍ന്ന് തൊട്ടുപിന്നാലെയും മേഘാനിനഗര്‍ എന്ന സ്ഥലത്ത് ഇടിച്ചു വീഴുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പും വിമാനത്തില്‍ നിന്ന് 'മെയ്‌ഡേ' സന്ദേശം ലഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) സ്ഥിരീകരിച്ചു.
Summary: Two Malayalis, 169 Indian nationals, 53 British, seven Portuguese and one Canadian were on board the crashed plane. Air India said it has set up a dedicated passenger hotline number 1800 5691 444 to provide more information about the disaster.
COMMENTS