എൻ പ്രഭാകരൻ ദുബായ്: ഇറാനെ ആക്രമിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സാധ്യതകൾ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്. ചൊവ്വാഴ്ച വൈറ്...
എൻ പ്രഭാകരൻ
ദുബായ്: ഇറാനെ ആക്രമിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി സാധ്യതകൾ പ്രസിഡന്റ് ട്രംപ് പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ്.
ചൊവ്വാഴ്ച വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ ഉന്നത ഉപദേഷ്ടാക്കളുമായി ട്ര ട്രംപ് കൂടിക്കാഴ്ച നടത്തി.
ഇറാൻ നിരുപാധികം കീടങ്ങണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. ഈ ആവശ്യം ഇറാൻ തള്ളി.
ചൊവ്വാഴ്ച ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംസാരിച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ അമേരിക്ക പങ്കുചേരുന്നില്ലെന്ന നിലപാട് വൈറ്റ് ഹൗസ് മാറ്റുമെന്നാണ് സൂചന.
മേഖലയിലെ സൈനിക വിന്യാസം യു എസ് കൂട്ടിയിട്ടുണ്ട്.
ഇസ്രായേലിനെ പ്രതിരോധിക്കാൻ മൂന്നാമത്തെ യുഎസ് നാവിക ഡിസ്ട്രോയർ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ പ്രവേശിച്ചു.
രണ്ടാമത്തെ യുഎസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് അറേബ്യൻ കടലിലേക്ക് നീങ്ങുന്നു.
പ്രതിരോധത്തിനായി മാത്രമാണ് സൈനിക സജ്ജീകരണം നടത്തുന്നതെന്ന് പെന്റഗൺ പറയുമ്പോൾ, ട്രംപ് തീരുമാനിച്ചാൽ ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളിൽ അമേരിക്ക പങ്കുചേരാൻ സാധ്യതയുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് സൈനിക സാന്നിദ്ധ്യം കൂട്ടുന്നത്.
ഇറാനെ കീഴടങ്ങാനോ വിട്ടുവീഴ്ച ചെയ്യാനോ സമ്മർദ്ദം ചെലുത്താനുള്ള ഒരു തന്ത്രമായും സൈനിക സാന്നിദ്ധ്യം കൂട്ടുന്നതിനെ വിലയിരുത്തുന്നവരുണ്ട്.
ഇ ഇസ്രായേലും ഇറാനും തഏറ്റുമുട്ടൽ തുടരുകയാണ്. ഇറാനിൽ മരണസംഖ്യ 450 കവിഞ്ഞതായി മനുഷ്യാവകാശ സംഘടന പറയുന്നു. ഇറാനിയൻ ആക്രമണങ്ങളിൽ ഇസ്രായേലിൽ 24 പേർ മരിച്ചു.
ഇറാനിലെ ഏറ്റവും വലിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ നതാൻസിലെ ഭൂഗർഭ ഹാളുകൾക്ക് നേരെ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയെന്ന് യുഎൻ ആണവ ഏജൻസി അറിയിച്ചു .
ടെഹ്‌റാനിൽ സെൻട്രിഫ്യൂജുകൾ നിർമ്മിക്കുന്ന ഒരു പ്ലാന്റ് തങ്ങളുടെ വ്യോമസേന ആക്രമിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു .
ഇസ്രായേലിന്റെ പക്കലുള്ള ആരോ ഇന്റർസെപ്റ്ററുകളുടെ എണ്ണം കുറവാണെന്നും സംഘർഷം ഉടൻ പരിഹരിച്ചില്ലെങ്കിൽ ദീർഘദൂര ബാലിസ്റ്റിക് മിസൈലുകളെ നേരിടാനുള്ള അവരുടെ കഴിവ് കുറയുമെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചുകൊണ്ട് ഇസ്രായേൽ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി "വൃത്തികെട്ട ജോലി" ചെയ്യുകയാണെന്ന് ജർമ്മൻ ചാൻസലർ പറഞ്ഞു .
COMMENTS