തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്നും...
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
ഇന്ന് സംസ്ഥാനത്ത് മഴമൂലം രണ്ടു മരണമുണ്ടായി. പാലക്കാട് പുഴയില്‍ കാണാതായ പ്രണവിന്‍റെ മൃതദേഹം കണ്ടെത്തി. ആറളത്ത് കള്ള് ചെത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു. പൂയംകുട്ടിയില്‍ ഒഴുക്കില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുകയാണ്.
ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ്.
മധ്യകേരളത്തില്‍ നിലവില്‍ മഴ ശക്തമാണ്. ജനജീവിതം ദുസഹമാക്കിയതിനൊപ്പം, കൃഷിയെയും മഴ ബാധിച്ചു. പറവൂർ കുന്നുകര പഞ്ചായത്തിൽ 40 വീടുകളിൽ വെള്ളം കയറി. പുലർച്ചെ തുടങ്ങിയ കാറ്റിലും മഴയിലും വീട്ടുപകരണങ്ങൾ നശിച്ചു. ആളുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. കേതമംഗലം മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. കുടമുണ്ട പാലം വെള്ളത്തിൽ മുങ്ങി, ഗതാഗതം തടസപ്പെട്ടു.
ആലുവ കടുങ്ങല്ലൂർ മുപ്പത്തടം മേഖലകളിൽ നിരവധി വീടുകൾ വെള്ളം കയറി. ശിവക്ഷേത്രം വെള്ളത്തിനടിയിലായി. ഏലൂർ നഗരസഭയിൽ കുറ്റിക്കാട്ടുകരയ്ക്കുസമീപം ബോസ്കോ കോളനിയിൽ വെള്ളം കയറി 45 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തീരപ്രദേശത്ത് കടലേറ്റം രൂക്ഷമാണ്.
കോട്ടയം എരുമേലി മൂക്കൻപെട്ടി കോസ് വേയിൽ വെള്ളം കയറി. കനത്ത മഴയിൽ അഴുതയാറിൽ വെള്ളം ഉയർന്നു. കോസ് വേയിലൂടെയുള്ള ഗതാഗതം തടസപ്പെട്ടു. മിനച്ചിലാറിലും ജലനിരപ്പുയർന്നു.
Key Words: Heavy Rain, Kerala Rain Alert
COMMENTS