Thiruvananthapuram medical college equipment issue
തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഉപകരണങ്ങളില്ലാത്തതിനാല്‍ ശസ്ത്രക്രിയ മുടങ്ങിയെന്ന തുറന്നു പറച്ചിലുമായി മുതിര്‍ന്ന ഡോക്ടര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറയ്ക്കലാണ് ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിക്കാന്‍ ഓഫീസുകള്‍ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞുവെന്നും യൂറോളജി വകുപ്പ് മെച്ചപ്പെടുത്താന്‍ ഓടിയോടി ക്ഷീണിച്ചുവെന്നും അദ്ദേഹം പറയുന്നു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാന്‍ താനില്ലെന്നും തന്നെ പിരിച്ചുവിട്ടോട്ടെയെന്നും അദ്ദേഹം പറയുന്നു.
അതേസമയം ഉപകരണങ്ങള്‍ വാങ്ങുന്നതിലെ കാലതാമസം സാങ്കേതികമാണെന്നും ഒരു ദിവസം മാത്രമാണ് ശസ്ത്രക്രിയയ്ക്ക് കാലതാമസമുണ്ടായതെന്നുമാണ് അധികൃതരുടെ പ്രതികരണം.
Keywords: Thiruvananthapuram medical college, Equipment Doctor, Social media
COMMENTS