തിരുവനന്തപുരം: ''പിണറായി സര്‍ക്കാര്‍ ഇനി ഭരണത്തില്‍ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം ...
തിരുവനന്തപുരം: ''പിണറായി സര്‍ക്കാര്‍ ഇനി ഭരണത്തില്‍ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു''- നിലമ്പൂര്‍ വിജയത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രതികരണം ഇങ്ങനെ. വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ അഹങ്കരിക്കരുതെന്നും കൂടുതല്‍ വിനയാന്വിതരായി പ്രവര്‍ത്തിക്കണമെന്നും ആന്റണി പറഞ്ഞു. കേരളത്തില്‍ ഇനിയുള്ള പിണറായി സര്‍ക്കാര്‍ കെയര്‍ ടേക്കര്‍ സര്‍ക്കാര്‍ മാത്രമായിരിക്കുമെന്നും ആരു വിചാരിച്ചാലും എല്‍ഡിഎഫ് കേരളത്തില്‍ തിരിച്ചുവരില്ലെന്നും എല്‍ഡിഎഫിന്റെ അധ്യായം അടഞ്ഞുകഴിഞ്ഞിരിക്കുന്നുവെന്നും ആന്റണി പറഞ്ഞു.
''നിലമ്പൂരില്‍ യുഡിഎഫിന് വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിനന്ദിക്കുന്നു. ആര്യാടന്‍ മുഹമ്മദിന്റെ ഓര്‍മകള്‍ നിലമ്പൂരില്‍ നിറഞ്ഞു നില്‍ക്കുന്നു. ആര്യാടന്‍ തിരിച്ചുവന്നിരിക്കുന്നു. പിണറായി സര്‍ക്കാര്‍ ഇനി ഭരണത്തില്‍ തുടരുന്നത് സാങ്കേതികമായി മാത്രമായിരിക്കും. ജനങ്ങളെ സംബന്ധിച്ചിടത്തോളം ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. അതിശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. ഇനിയുള്ള പിണറായി സര്‍ക്കാര്‍ ഒരു കെയര്‍ടേക്കര്‍ സര്‍ക്കാര്‍ മാത്രമാണ്'' - ആന്റണി പറഞ്ഞു.
അതേസമയം, ശ്രീരാമകൃഷ്ണന്‍ പിടിച്ച വോട്ട് പോലും സ്വരാജിന് പിടിക്കാന്‍ കഴിഞ്ഞില്ലെന്ന് കെ.മുരളീധരന്‍ പരിഹസിച്ചു. സ്വരാജ് ഊതിവീര്‍പ്പിച്ച ഒരു ബലൂണ്‍ ആയിരുന്നുവെന്നും തൃപ്പൂണിത്തുറയില്‍ ഒരു ട്രെന്‍ഡില്‍ ജയിച്ചതാണ് സ്വരാജെന്നും അദ്ദേഹം പറഞ്ഞു.
Key Words: LDF Government, Nilambur By election, AK Antony
COMMENTS