ഇടുക്കി : പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ച് കൊലപ്പെടുത്തിയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്. പോസ്റ്റ് മോർട്ടത...
ഇടുക്കി : പീരുമേട്ടിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവതിയെ കാട്ടാന അടിച്ച് കൊലപ്പെടുത്തിയെന്ന സംഭവത്തിൽ വൻ ട്വിസ്റ്റ്. പോസ്റ്റ് മോർട്ടത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്. ഭർത്താവ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. പീരുമേട് തോട്ടാപ്പുരയിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപെട്ട സീതയാണ്(42) കൊല്ലപ്പെട്ടത്.
കാടിനകത്ത് സീത നടന്നുപോകുന്നതിനിടയിൽ കൊമ്പനാനയുടെ മുന്നിൽ അകപ്പെടുകയും തുമ്പിക്കൈ കൊണ്ട് അടിച്ച് ചുഴറ്റി എറിയുകയായിരുന്നുവെന്നാണ് ഭർത്താവ് ബിനു(48) പറഞ്ഞത്. ഇത് വിശ്വസിച്ച് പ്രദേശത്ത് പ്രതിഷേധവും ഉണ്ടായിരുന്നു.
എന്നാൽ സംഭവത്തിൽ സംശയം തോന്നിയ വനം ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചപ്പോൾ അവിടെ വന്യമൃഗം എത്തിയതിന്റെയോ ആക്രമണം നടത്തിയതിൻ്റെയോ ഒരു ലക്ഷണവും കണ്ടിരുന്നില്ല.
Key Words: Wild Elephant Attack, Wild elephant, Murder, Forest Department
COMMENTS