നിലമ്പൂർ : നിലമ്പൂർ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. പ്രചാരണത്തിന് കൊഴുപ്പേകാൻ വയനാട് പാർലമെന്റ് അംഗവും എ ഐ സി സി ...
നിലമ്പൂർ : നിലമ്പൂർ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക്. പ്രചാരണത്തിന് കൊഴുപ്പേകാൻ വയനാട് പാർലമെന്റ് അംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി ഞായറാഴ്ച മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ 2 ദിവസമായി മണ്ഡലത്തിൽ പ്രചരണം നടത്തിവരുകയാണ്.
നാളെ വൈകിട്ട് മൂത്തേടം കാരപ്പുറത്തും നാലിന് നിലമ്പൂർ ചന്തക്കുന്നിലും പ്രിയങ്ക പ്രസംഗിക്കും. മഴ മാറിനിന്നാല്‍ റോഡ് ഷോയും സംഘടിപ്പിക്കാൻ നീക്കമുണ്ട്. പ്രചാരണം അവസാനിക്കാൻ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രിയങ്ക കൂടി എത്തുന്നതോടെ മണ്ഡലത്തിലെ രാഷ്ട്രീയ അന്തരീക്ഷം കോണ്‍ഗ്രസിന് അനുകൂലമായി മാറ്റാനാണ് യു ഡി എഫിൻ്റെ നീക്കം.
മുഖ്യമന്ത്രി ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യു ഡി എഫ് നടപടിയെ നിശിതമായി വിമർശിച്ചാണ് എല്‍ ഡി എഫ് ക്യാമ്പുകളെ സജീവമാക്കിയത്. പി വി അൻവറിന് നേരെയും അദ്ദേഹം രൂക്ഷ വിമർശനമുന്നയിച്ചു.
Key Words: The by-election Campaign, Nilambur Constituency
COMMENTS