Tamil film director Vikram Sugumaran passed away
ചെന്നൈ: തമിഴ് സിനിമാ സംവിധായകന്‍ വിക്രം സുകുമാരന്‍ (47) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
മധുരയില്‍ ഒരു നിര്‍മ്മാതാവിനോട് അടുത്ത സിനിമയുടെ കഥ ചര്‍ച്ചചെയ്ത ശേഷം ചെന്നൈയിലേക്കുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബാലു മഹേന്ദ്രയുടെ സംവിധാന സഹായിയായി ചലച്ചിത്ര രംഗത്തെത്തിയ വിക്രം സുകുമാരന്‍ 2013 ഓടെ സ്വതന്ത്ര സംവിധായകനായി. മദയാനൈ കൂട്ടം, രാവണക്കൂട്ടം തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.
Keywords: Vikram Sugumaran, Tamil director, Heart attack, Passed away
COMMENTS