തിരുവനന്തപുരം : പുതിയ ഡി ജി പിയെ നിയമിക്കുന്നതിനായി പ്രത്യേക മന്ത്രിസഭായോഗം തിങ്കളാഴ്ച ചേരും. രാവിലെ 9.30ന് ചേരുന്ന പ്രത്യേക മന്ത്രി സഭായോ...
തിരുവനന്തപുരം : പുതിയ ഡി ജി പിയെ നിയമിക്കുന്നതിനായി പ്രത്യേക മന്ത്രിസഭായോഗം തിങ്കളാഴ്ച ചേരും. രാവിലെ 9.30ന് ചേരുന്ന പ്രത്യേക മന്ത്രി സഭായോഗത്തില്‍ പ്രഖ്യാപനമുണ്ടാകും.
യു പി എസ് സി നല്‍കിയ മൂന്നു പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥന് പോലീസ് മേധാവിയുടെ ചുമതല നല്‍കാമോയെന്നതില്‍ സർക്കാർ നിയമോപദേശം തേടിയിരുന്നു. എ ജിയോടും സുപ്രീംകോടതിയിലെ അഭിഭാഷകരോടുമാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
നിലവിലെ പോലീസ് മേധാവി ഷെയ്ക് ദർബേഷ് സാഹിബിന്‍റെ കാലാവധി തിങ്കളാഴ്ച കഴിയും. പുതിയ പോലീസ് മേധാവി തിങ്കളാഴ്ച വൈകുന്നേരം ചുമതലയേറ്റെടുക്കേണ്ടതുണ്ട്.
നിധിൻ അഗര്‍വാള്‍, റാവഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ പേരാണ് യു പി എസ് സി തയാറാക്കി സംസ്ഥാന സര്‍ക്കാരിന് കൈമാറിയത്.
Key Words: Special Cabinet Meeting, New DGP
COMMENTS