മിസൈലുകള്‍ പ്രതിരോധിക്കാന്‍ ഇസ്രയേലിനെ സഹായിച്ച് യു എസ് സൈന്യം, യുദ്ധത്തിന്റെ വക്കില്‍ പശ്ചിമേഷ്യ

.

ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി, വിജയത്തിലേക്കു നയിച്ചത് മര്‍ക്രവും ക്യാപ്ടന്‍ ബാവുമയും

ലോഡ്‌സ്: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ദക...

...

ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി, വിജയത്തിലേക്കു നയിച്ചത് മര്‍ക്രവും ക്യാപ്ടന്‍ ബാവുമയും

South Africa defeated defending champions Australia by five wickets to win the ICC World Test Championship. This is South Africa's first Test Champion


ലോഡ്‌സ്: നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ആദ്യ ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് വിജയമാണിത്. ഓസീസ് ഉയര്‍ത്തിയ 282 റണ്‍സ് ലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. 27 വര്‍ഷത്തിനു ശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരു  ഐസിസി കിരീടം ചൂടാനായത്.

136 റണ്‍സ് എടുത്ത എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയെ കിരീടത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ ടെംപ ബാവുമ (66) പേശിവലിവിന്റെ വേദനയെ വിഗണിച്ചു നല്കിയ പിന്തുണയാണ് മര്‍ക്രത്തിന് കിരീടം എത്തിപ്പിടിക്കാന്‍ സഹായകമായത്. ടെസ്റ്റിലൊന്നാകെ ഒമ്പത് വിക്കറ്റ് നേടിയ കഗിസോ റബാദയും വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചു.


നാലാം ദിനം രണ്ടിന് 213 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗിനെത്തിയത്. വ്യക്തിഗത സ്‌കോറിനോട് ഒരു റണ്‍ മാത്രം കൂട്ടിചേര്‍ത്ത ബാവമ, കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്കി മടങ്ങുകയായിരുന്നു.

പിന്നാലെ എത്തിയ ട്രിസ്റ്റണ്‍ സ്റ്റബ്സിനെ (8) മിച്ചല്‍ സ്റ്റാര്‍ക്കും മടക്കി. വിജയത്തിനരികെ മര്‍ക്രം വീണെങ്കിലും ഡേവിഡ് ബെഡിംഗ്ഹാം (21)  കെയ്ല്‍ വെറെയ്നെ (7) സഖ്യം ദക്ഷിണാഫ്രിക്കയ്ക്കു കിരീടം ഉറപ്പാക്കി.

14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മര്‍ക്രത്തിന്റെ ഇന്നിംഗ്സ്. റ്യാന്‍ റിക്കിള്‍ട്ടണ്‍ (6), വിയാന്‍ മള്‍ഡര്‍ (27) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേരത്തെ നഷ്ടമായത്. രണ്ട് വിക്കറ്റുകളും മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സ് മൂന്നാം ദിനം 207ന് അവസാനിക്കുകയായിരുന്നു. 58 റണ്‍സുമായി പുറത്താവാതെ നിന്ന മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസ് നിരയില്‍ അല്പമെങ്കിലും തിളങ്ങിയത്. അലക്സ് ക്യാരിയും (43) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ നാലും ലുംഗി എന്‍ഗിഡി മൂന്ന് വിക്കറ്റും വീഴ്ത്തി. 

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 212 റണ്‍സിനെ പ്രതിരോധിക്കാന്‍ ഇറങ്ങിയ  ദക്ഷിണാഫ്രിക്ക 138ന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.


ദക്ഷിണാഫ്രിക്കയ്ക്ക് ലോക കിരീടം നേടിക്കൊടുത്ത ആദ്യ നായകനായി ടെംപ ബാവുമ. 1998ല്‍ ഹന്‍സി ക്രോണ്യെ ഏറ്റവാങ്ങിയ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ആദ്യമായാണ് ഒരു ഐസിസി ട്രോഫി ദക്ഷിണാഫ്രിക്ക നേടുന്നത്. കേപ്ടൗണിലാണ് ബാവുമയുടെ ജനനം. പ്രതീക്ഷ, വിശ്വാസം എന്നൊക്കെ ആഫ്രിക്കന്‍ ഭാഷയില്‍ അര്‍ത്ഥം വരുന്ന ടെംപ ബാവുമ എന്ന പേര് മുത്തശ്ശിയാണ് താരത്തിന് നല്‍കിയത്. 

പടിക്കല്‍ കലമുടയ്ക്കുന്നവര്‍ എന്ന വിശേഷണം ദക്ഷിണാഫ്രിക്കന്‍ ടീമിന് എന്നുമുണ്ടായിരുന്നു. ക്രോണ്യേയ്ക്കു ശേഷം ആ ദുഷ്‌പേരു മാറ്റിയിരിക്കുകയാണ് ബാവുമ.

പ്രോട്ടീസിന്റെ ആദ്യ കറുത്തവര്‍ഗ്ഗക്കാരനായ ക്യപ്റ്റന്‍ കൂടിയാണ് ബാവുമ. ഒന്നാം ഇന്നിംഗ്‌സില്‍ 84 പന്തില്‍ ഒരു സിക്സും നാല് ഫോറും അടക്കം 36 റണ്‍സെടുത്ത് ബാവുമ ചെറുത്തുനിന്നു. രണ്ടാം ഇന്നിങ്‌സില്‍ മര്‍ക്രവുമായി ചേര്‍ന്ന് നിര്‍ണായക ഇന്നിംഗ്‌സ് പടുത്തുയര്‍ത്തി. 134 പന്തില്‍ 66 റണ്‍സ് നേടി. തുടര്‍ച്ചയായ ഒന്‍പത് ഇന്നിങ്സുകളില്‍ 66, 36, 106, 40, 31, 66, 78, 113, 70 എന്നിങ്ങനെയാണ് ബാവുമയുടെ സ്‌കോര്‍.

Summary: South Africa defeated defending champions Australia by five wickets to win the ICC World Test Championship. This is South Africa's first Test Championship win.

COMMENTS


Name

',5,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,451,Cinema,1294,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,31,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,6514,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,14847,Kochi.,2,Latest News,3,lifestyle,265,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2151,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,298,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,pravasi,570,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1051,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1589,
ltr
item
www.vyganews.com: ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി, വിജയത്തിലേക്കു നയിച്ചത് മര്‍ക്രവും ക്യാപ്ടന്‍ ബാവുമയും
ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ചൂടി, വിജയത്തിലേക്കു നയിച്ചത് മര്‍ക്രവും ക്യാപ്ടന്‍ ബാവുമയും
South Africa defeated defending champions Australia by five wickets to win the ICC World Test Championship. This is South Africa's first Test Champion
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwnB5H7289D4yU2ek7uT4l9vAalBXtBgrtUUhwLPTcCG-jWy1r3rPBSacnM6MwdM4Q2HpfVSKriMcIZ96ozVmqIWyJZl_TfWyIshVuO9ZyiDLBBx6O0BTS_VY-4dlpQVqQ6iK9xPlbc_11FqiV5QT_fGXdCd6s-bYzLo0c65jFT33fCXT4wSU_sfB3v8o/w640-h428/South%20Africa%20Champions.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwnB5H7289D4yU2ek7uT4l9vAalBXtBgrtUUhwLPTcCG-jWy1r3rPBSacnM6MwdM4Q2HpfVSKriMcIZ96ozVmqIWyJZl_TfWyIshVuO9ZyiDLBBx6O0BTS_VY-4dlpQVqQ6iK9xPlbc_11FqiV5QT_fGXdCd6s-bYzLo0c65jFT33fCXT4wSU_sfB3v8o/s72-w640-c-h428/South%20Africa%20Champions.jpg
www.vyganews.com
https://www.vyganews.com/2025/06/south-africa-defeated-defending.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2025/06/south-africa-defeated-defending.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy