ഫ്‌ളോറിഡ: നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ത്യ ഇന്ന് അവസാനം കുറിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന...
ഫ്‌ളോറിഡ: നീണ്ട 41 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇന്ത്യ ഇന്ന് അവസാനം കുറിച്ചത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ബഹിരാകാശത്തുനിന്ന് ഇന്ത്യയെ ചേര്‍ത്തുപിടിച്ച് സ്‌നേഹംകൊണ്ടും അഭിമാനംകൊണ്ടും ശുഭാംശു ശുക്ലയുടെ സന്ദേശമെത്തുമ്പോള്‍ മാതൃരാജ്യത്തിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്.
ഹിന്ദിയില്‍ നമസ്‌കാരം പറഞ്ഞാണ് ശുഭാംശു ശുക്ലയുടെ സന്ദേശം എത്തിയത്. ''നമസ്‌കാരം, എന്റെ രാജ്യത്തെ പ്രിയ ജനങ്ങളെ, 41 വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്തെത്തി. ഇതൊരു വലിയ ആശ്ചര്യജനകമായ യാത്രയാണ്. ഞങ്ങള്‍ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗതയില്‍ ഭൂമിയെ ചുറ്റുകയാണ്. നിങ്ങള്‍ എല്ലാവര്‍ക്കുമൊപ്പമാണ് ഞാനെന്ന് എന്റെ ചുമലിലുള്ള ത്രിവര്‍ണ പതാക എന്നോടു പറയുന്നു. ഇത് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള എന്റെ യാത്രയുടെ തുടക്കമല്ല. പക്ഷേ, മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിയുടെ തുടക്കമാണ്. ഈ യാത്രയില്‍ നിങ്ങളെല്ലാവരും ഭാഗമാകണമെന്നാണ് എന്റെ ആഗ്രഹം. അഭിമാനം കൊണ്ട് നിങ്ങളുടെ നെഞ്ച് നിറയണം. നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാം. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്!'' - ശുഭാംശു പറഞ്ഞു.
Key Words: Shubanshu Sukla, Axiom Mission
COMMENTS