ആലപ്പുഴ: തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍, കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകള്‍ ...
ആലപ്പുഴ: തീരത്ത് കപ്പല്‍ മുങ്ങിയ സംഭവത്തില്‍, കമ്പനിക്കെതിരെ ഉടന്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിന് ആയിരിക്കണം നിലവില്‍ പ്രാധാന്യം നല്‍കേണ്ടതെന്നും സര്‍ക്കാര്‍ തീരുമാനം. ഇത് ഇന്‍ഷുറന്‍സ് ക്ലെയ്മിന് സഹായകരമാകും. മുഖ്യമന്ത്രിയും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
യോഗവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. എം എല്‍ സി എല്‍സ കപ്പല്‍ കമ്പനി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന ഇടപാടുകാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്‍ഷുറന്‍സ് ഏജന്‍സി വഴി ക്ലെയിം തീര്‍പ്പാക്കുന്നതിന് കേരളവുമായി സഹകരിക്കേണ്ടത് കമ്പനിയുടെ ആവശ്യമാണ്. കമ്പനിക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു.
Key Words: Ship Sinks, MSC Elsa 3
COMMENTS