si pi chaakko marichu. Actor Shine Tom Chacko's father CP Chacko died after the car he and his family were travelling in met with an accident
സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ ധർമപുരിക്കു സമീപം അപകടത്തിൽ പെട്ട് നടൻ്റെ അച്ഛൻ സി പി ചാക്കോ മരിച്ചു. പരിക്കേറ്റ ഷൈനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഷൈനിൻ്റെ രണ്ടു കൈകളും ഒടിഞ്ഞതായി ദൃക്സാക്ഷികളായ മലയാളികൾ പറഞ്ഞു. ഓവർ ടേക്കിംഗ് ശ്രമത്തിനിടെ മുന്നിൽ പോയ ലോറിയിൽ കാർ വേഗത്തിൽ ചെന്നിടിക്കുകയായിരുന്നു.
ഷൈനും അമ്മയും ധർമപുരിയിലെ പാൽ കോട്ട് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Summary: Actor Shine Tom Chacko's father CP Chacko died after the car he and his family were travelling in met with an accident near Dharmapuri in Tamil nadu
COMMENTS