Sheela Sunny case
തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ മയക്കുമരുന്നു കേസില്‍ കുടുക്കിയ വിഷയത്തില്‍ ബന്ധു അറസ്റ്റില്‍. കേസിലെ പ്രധാന പ്രതിയും മരുമകളുടെ അനുജത്തിയുമായ ലിവിയ ജോസാണ് അറസ്റ്റിലായത്.
ബാഗ്ലൂരില്‍ സ്വകര്യ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന ലിവിയ പൊലീസ് അന്വേഷിക്കുന്നു എന്നു മനസ്സിലായപ്പോഴാണ് ദുബായിലേക്ക് കടന്നത്. ഇപ്പോള്‍ ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ ഉടന്‍ കേരളത്തിലെത്തിക്കും.
ഇവരെ പിടികൂടാനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയും ലിവിയയുടെ സുഹൃത്തുമായ നാരായണ ദാസ് അറസ്റ്റിലായതോടെയാണ് ലിവിയയുടെ പങ്ക് പുറത്തുവരുന്നത്. സഹോദരിയുടെ ഭര്‍ത്തൃമാതാവായ ഷീല സണ്ണിയെ വിദേശയാത്ര മുടക്കാനായി ഇവര്‍ മയക്കുമരുന്നു കേസില്‍ കുടുക്കുകയായിരുന്നു.
Keywords: Sheela Sunny case, Police, Drug, Liviya Jose, Custody
COMMENTS