മുംബൈ: നിയമം ലംഘിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ഷാറുഖ് ഖാന്റെ ആഡംബര വസതിയായ 'മന്നത്തില്‍' പരിശോധന. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (സിആര്...
മുംബൈ: നിയമം ലംഘിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് ഷാറുഖ് ഖാന്റെ ആഡംബര വസതിയായ 'മന്നത്തില്‍' പരിശോധന. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (സിആര്‍സെഡ്) നിയമപ്രകാരം ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉദ്യോഗസ്ഥരും വനം വകുപ്പും സംയുക്തമായാണ് വസതിയില്‍ പരിശോധന നടത്തിയത്.
മുംബൈ ബാന്ദ്രയില്‍ കടലിനഭിമുഖമായാണ് ഷാറുഖ് ഖാന്റെ 'മന്നത്ത്'. വസതിക്കു ചുറ്റും അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണം നടത്തിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു.
27,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള 'മന്നത്ത്' നിലവില്‍ പുതുക്കിപ്പണിയുകയാണ്. ഇതിനിടെയായിരുന്നു പരിശോധന. ആറു നിലകളുള്ള 'മന്നത്ത്' ബംഗ്ലാവില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ രണ്ടു നിലകള്‍ കൂടി പുതിയതായി പണിയുന്നുമുണ്ട്.
Key Words: Shah Rukh Khan, Mannat' Residence, Complaint
COMMENTS