ന്യൂഡൽഹി : മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിന്‍, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ അടുത്ത മേധാവിയാകും. നിലവില്‍ കേന്ദ്ര സര്‍വീസി...
ന്യൂഡൽഹി : മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥൻ പരാഗ് ജെയിന്‍, ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ അടുത്ത മേധാവിയാകും.
നിലവില്‍ കേന്ദ്ര സര്‍വീസില്‍ ഡെപ്യൂട്ടേഷനിലുള്ള പരാഗ് ഏവിയേഷന്‍ റിസര്‍ച്ച് സെന്ററിന്റെ തലവനാണ്. നിലവിലെ റോ മേധാവി രവി സിന്‍ഹയുടെ സേവന കാലാവധി ജൂണ്‍ മുപ്പതിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത മേധാവിയായി കേന്ദ്രസര്‍ക്കാര്‍ പരാഗിനെ നിയമിച്ചത്.
പരാഗിന്റെ സേവന കാലയളവ് രണ്ടു വര്‍ഷമായിരിക്കും. 1989 ബാച്ച് പഞ്ചാബ് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ് പരാഗ്.
ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയുടെ ഭാഗമായി പാകിസ്താനി സൈന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ച ഏവിയേഷന്‍ റിസര്‍ച്ച് സെന്റര്‍.
Key Words: Senior IPS officer Parag Jain , RAW Chief
COMMENTS