ആലപ്പുഴ: കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകൾ നാളെ മുതൽ തുറക്കുന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ നിരവധി...
ആലപ്പുഴ: കുട്ടനാട് മേഖലയിലെ വെള്ളക്കെട്ട് പ്രതിസന്ധി ഒഴിഞ്ഞതോടെയാണ് സ്കൂളുകൾ നാളെ മുതൽ തുറക്കുന്നത്. കനത്ത മഴയെ തുടർന്ന് പ്രദേശത്തെ നിരവധി. വീടുകളിലടക്കം വെള്ളം കയറിയിരുന്നു.
വെള്ളം ഇറങ്ങിയതോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്.
സംസ്ഥാനത്ത് സ്‌കൂളുകൾ തുറന്ന് ഒരാഴ്ചയായിട്ടും കുട്ടനാട്ടിലെ സ്കൂളുകൾ തുറന്നിരുന്നില്ല. വെള്ളം ഇറങ്ങിയതോടെ വെള്ളക്കെട്ട് ഉണ്ടായിരുന്ന സ്കൂളുകൾ വൃത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുട്ടനാട്ടിലെ പ്രൊഫഷണൽ കോളേജുകളടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പല ദിവസങ്ങളിലായി അവധി പ്രഖ്യാപിച്ചിരുന്നു.
ഒരാഴ്ചക്കിടെ വെള്ളമിറങ്ങിയ സ്ഥലത്തെ പ്രഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നിരുന്നെങ്കിലും സ്കൂളുകൾക്ക് അവധിയായിരുന്നു.
Key Words: Schools, Kuttanad Taluk, Rail, Flood
COMMENTS