\ ആലപ്പുഴ: ചെല്ലാനത്ത് കടലേറ്റമുണ്ടായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ...
ആലപ്പുഴ: ചെല്ലാനത്ത് കടലേറ്റമുണ്ടായതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.
ചെല്ലാനത്ത് കടലേറ്റമുണ്ടായി പ്രദേശം തകര്‍ന്ന് തരിപ്പണമായപ്പോള്‍ തിരിഞ്ഞു നോക്കാത്തവരാണ് തന്നെ കരിങ്കൊടി കാണിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു. അതില്‍ ഭയപ്പെടുന്നവനല്ല സജി ചെറിയാനെന്നും അദ്ദേഹം പറഞ്ഞു.
'ഒരു സമ്മേളനത്തിന് കാണിക്കേണ്ട മാന്യത കാണിക്കണം. ഒരു ഹാളില്‍ കയറി പ്രതിഷേധിക്കുന്നത് അന്തസ്സുള്ള പരിപാടിയല്ല എന്ന് നേതാക്കള്‍ പ്രവര്‍ത്തകര്‍ക്ക് പറഞ്ഞ് കൊടുക്കണം. വെറും ഷോ ആണ് ഇതൊക്കെ. കണ്ണമാലിയിലെ ജനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടും', സജി ചെറിയാന്‍ പറഞ്ഞു.
കണ്ണമാലിയിലെ കടലേറ്റവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. കടലേറ്റം രൂക്ഷമായിട്ടും സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചില്ലെന്നും ആരോപണമുണ്ട്. ചെല്ലാനം മത്സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കി.
Key Words: Saji Cherian, Youth Congress protest
COMMENTS