മൂൺവാക്ക്' സിനിമയെക്കുറിച്ച് നിരൂപണം നടത്തിയതിന് പിന്നാലെ 14 കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഫേ...
മൂൺവാക്ക്' സിനിമയെക്കുറിച്ച് നിരൂപണം നടത്തിയതിന് പിന്നാലെ 14 കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകൾ ഉടൻ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം.
സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെൺകുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലർ അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകൾ, അശ്ലീല അടിക്കുറിപ്പുകൾ, ലൈംഗികച്ചുവയുള്ള പരാമർശങ്ങൾ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്.
ഇതിനെ തുടർന്ന് 14 കാരി കടുത്ത മാനസിക സമ്മർദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിച്ചു.
പോലീസിൽ പരാതി നൽകിയിട്ടും ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നടപടി ഉണ്ടായില്ല എന്നും തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും മാതാവ് അറിയിച്ചിരുന്നു. ഈ ഹർജിയിൽ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
Key Words: Review, Moonwalk, High Court
COMMENTS