The stadium capacity was 35,000. But close to three lakh people turned up, says Karnataka chief minister Sidharamaiah
ബെംഗളൂരു: ആർസിബിയുടെ വിജയാഘോഷത്തിനിടെ ചിന്നസാമി സ്റ്റേഡിയത്തിന് പുറത്ത് തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.
മൂന്നു ലക്ഷത്തോളം പേർ സ്റ്റേഡിയത്തിലേക്ക് എത്തിയിട്ടുണ്ടെന്ന് സിദ്ധരാമയ്യ പറഞ്ഞു.
സ്റ്റേഡിയം കപ്പാസിറ്റി 35,000 ആയിരുന്നു. പക്ഷേ മൂന്നു ലക്ഷത്തിനടുത്ത് ആളുകൾ എത്തി.
ആർസിബിയുടെ ഐപിഎൽ വിജയാഘോഷത്തിൽ ഇത്രയും വലിയ ജനക്കൂട്ടം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.
ദുരന്തത്തിൽ അദ്ദേഹം ഞെട്ടൽ രേഖപ്പെടുത്തുകയും മരിച്ച 11 പേരുടെയും കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
"ഈ ദുരന്തത്തിന്റെ വേദന വിജയത്തിന്റെ സന്തോഷവും ഇല്ലാതാക്കി", അദ്ദേഹം പറഞ്ഞു.
എല്ലാ പ്രതീക്ഷകളെയും കവിയുന്ന ജനക്കൂട്ടമാണ് എത്തിയത്. വിധാൻ സൗധയ്ക്ക് മുന്നിൽ ഒരു ലക്ഷത്തിലധികം ആളുകൾ തടിച്ചുകൂടി. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ദുരന്തം സംഭവിച്ചത്. ആരും ഇത് പ്രതീക്ഷിച്ചിരുന്നില്ല. ക്രിക്കറ്റ് അസോസിയേഷനോ സർക്കാരോ കുറ്റക്കാരെന്നു പറയാനാവില്ല. സ്റ്റേഡിയത്തിന്റെ ശേഷിക്ക് തുല്യമായ ജനക്കൂട്ടം മാത്രമേ ഞങ്ങൾ പ്രതീക്ഷിച്ചിരുന്നുള്ളൂ, സിദ്ധരാമയ്യ പറഞ്ഞു.
തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും അദ്ദേഹം പ്രഖ്യാപിച്ചു.
Summary: The stadium capacity was 35,000. But close to three lakh people turned up, says Karnataka chief minister Sidharamaiah
COMMENTS