Ravada Chandrasekhar is Kerala's new police chief
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയാകും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലെ ഡി.ജി.പി ഷേഖ് ദര്‍വേഷ് സാഹിബ് ഇന്ന് വിരമിക്കുന്ന സ്ഥാനത്തേക്കാണ് റവാഡ ചന്ദ്രശേഖര്‍ എത്തുന്നത്.
നിലവില്‍ സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടറായ റവാഡ ചന്ദ്രശേഖര്‍ ദീര്‍ഘ നാളുകളായി ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയാണ്. തലശ്ശേരി എഎസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഉടന്‍ തന്നെ റവാഡ കൂത്തുപറമ്പ് വെടിവയ്പ്പ് കേസില്‍ ആരോപണവിധേയനായെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടു.
പത്തനംതിട്ട എഎസ്പി, പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി, തിരുവനന്തപുരം പൊലീസ് കമ്മീഷണര്‍ തുടങ്ങി നിരവധി സ്ഥാനമാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് മൂന്നു പേരുകളാണ് ചുരുക്കപട്ടികയിലുണ്ടായിരുന്നത്. അതില്‍ രണ്ടാം പേരുകാരനാണ് റവാഡ. നിധിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരാണ് മറ്റു രണ്ടുപേര്‍.
Keywords: Police chief, Ravada Chandrasekhar, Today, Kerala
COMMENTS