കൊച്ചി : നിലമ്പൂരില്‍ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് പി വി അൻവർ. താൻ ജയിച്ചില്ലെങ്കില്‍ യു ഡി എഫ് സ്ഥാനാർത്ഥി ജയിക്...
കൊച്ചി : നിലമ്പൂരില്‍ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് പി വി അൻവർ.
താൻ ജയിച്ചില്ലെങ്കില്‍ യു ഡി എഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹം. പൊലീസ് മേധാവിയായി അജിത്ത് കുമാറിനെ എത്തിക്കാൻ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ വാശി പിടിക്കുന്നത്? വയനാട് പുനരധിവാസത്തിൻ്റെ പേരില്‍ മന്ത്രി റിയാസും എസ്റ്റേറ്റ് ഉടമകളും തമ്മില്‍ ഭൂമി കച്ചവടമാണ് നടക്കുന്നതെന്നും ആരോപിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ മകളുടെ ഭർത്താവായി റിയാസ് വീട്ടില്‍ കയറിയ നാള്‍ മുതലാണ് മുഖ്യമന്ത്രിയുടെ തകർച്ച തുടങ്ങിയതെന്നും കുറ്റപ്പെടുത്തി.
നിലമ്പൂരിലേത് അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രചരണം. എന്നാല്‍ തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഏറ്റെടുത്തു. 2024ലെ തെരഞ്ഞെടുപ്പിനേക്കാളും 1224 വോട്ട് അധികം പോള്‍ ചെയ്തു. മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരുടെ പിന്തുണ തനിക്ക് ലഭിക്കും. വന്യജീവി ആക്രമണമാണ് താൻ ഉയർത്തിയ പ്രധാന വിഷയം.
താൻ മത്സരിക്കാൻ കരുതിയതല്ല, യു ഡി എഫിന് പിന്തുണക്കാനായിരുന്നു തീരുമാനം. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ സമീപനമാണ് മത്സരിക്കാൻ കാരണം. അൻവറിന് 2000 വോട്ട് പറഞ്ഞവർ ഇപ്പോള്‍ 15000 വരെ എത്തിയെന്നും അൻവർ ചൂണ്ടിക്കാട്ടി.
താൻ എല്‍ ഡി എഫ് വോട്ടാകും കൂടുതല്‍ പിടിക്കുകയെന്ന് പറഞ്ഞ അൻവർ, മണ്ഡലത്തില്‍ താൻ ജയിച്ചില്ലെങ്കില്‍ യു ഡി എഫ് സ്ഥാനാർഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി.
എം ആർ അജിത് കുമാറിനെ പൊലീസ് മേധാവിയാക്കാൻ മുഖ്യമന്ത്രി എന്തിനാണ് ഇത്ര വാശി പിടിക്കുന്നതെന്നും അൻവർ ചോദിച്ചു. അദ്ദേഹത്തിനെതിരെ നല്‍കിയ പരാതിയില്‍ ഇതുവരെ തനിക്ക് റിപ്പോർട്ട് നല്‍കിയില്ല. ജന്മനാ കള്ളനായ സുജിത് ദാസിന് മുഖ്യമന്ത്രിയുടെ ഓഫീസിന് അടുത്ത് നിയമനം നല്‍കി. മലപ്പുറം എസ് പി ഓഫീസിലെ മരം മുറി കേസില്‍ അന്വേഷണം നടന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടില്‍ കാല്‍ കുത്തിയ അന്ന് മുതല്‍ പിണറായിയുടെ തകർച്ച തുടങ്ങിയെന്നും അൻവർ പറഞ്ഞു. വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന്റെ പേരില്‍ നടക്കുന്നത് ഭൂമി കച്ചവടമാണ്. പിന്നില്‍ മരുമകനും എസ്റ്റേറ്റ് ഉടമകളും തമ്മിലുള്ള ഇടപാടാണ്. വീട് കിട്ടേണ്ടവർ നിർമാണം തുടങ്ങാത്തതിനെ തുടർന്ന് 15 ലക്ഷം വാങ്ങി പോവുകയാണ്. ജനം നല്‍കിയ പണം പോക്കറ്റില്‍ ഇട്ടാണ് മുഖ്യമന്ത്രി ഇങ്ങിനെ ചെയ്യുന്നത്. പ്രതിപക്ഷം പോലും ഈ വിഷയം ഉന്നയിക്കുന്നില്ല. മുസ്ലിം ലീഗ് 204 വീടുകളുടെ നിർമാണം തുടങ്ങി. അപ്പോഴാണ് സർക്കാർ ഇങ്ങനെ കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
Key Words: PV Anwar, Nilambur, VD Satheesan.
COMMENTS