ന്യൂഡൽഹി : അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നു...
ന്യൂഡൽഹി : അഹമ്മദാബാദിലെ വിമാന ദുരന്തം ഹൃദയഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെയാകെ ഞെട്ടിച്ച ദുരന്തത്തിൽ അതീവ ദുഃഖമുണ്ടെന്നും വാക്കുകൾക്ക് അതീതമായ അവസ്ഥയാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ദുരന്തം ബാധിച്ച എല്ലാവർക്കുമൊപ്പമുണ്ടെന്നും രക്ഷാപ്രവർത്തനം അതിവേഗം നടക്കുകയാണെന്നും മോദി വിവരിച്ചു. ദുരിതബാധിതരെ സഹായിക്കാൻ ബന്ധപ്പെട്ട മന്ത്രിമാർക്കും ഭരണകർത്താക്കൾക്കും കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രിമാരും, ഉദ്യോഗസ്ഥ സംഘവുമായി നിരന്തരം ബന്ധപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
അതേസമയം, അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ രണ്ടു മലയാളികളുമുണ്ടെന്ന് വിവരം. ഇവരില്‍ ഒരാള്‍ സ്ത്രീയാണെന്നും ഇവര്‍ പത്തനംതിട്ട സ്വദേശിനിയാണെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകര്‍ന്നുവീണത്. അഹമ്മദാബാദിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്.
വിമാനത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ 61 പേര്‍ വിദേശികളാണ്
Key Words: Air India Crach, PM Narendra Modi
COMMENTS